ന്യൂഡൽഹി: കർണാടകയിലെ ബെൽഗാം, ആന്ധ്രയിലെ തിരുപ്പതി ലോക്‌സഭാ മണ്ഡലങ്ങളിലും മോർവ ഹദാഫ്(ഗുജറാത്ത്), മധുപൂർ(ജാർഖണ്ഡ്), ബസവകല്യാൺ, മസ്കി(കർണാടക), ദമോ(മദ്ധ്യപ്രദേശ്), പണ്ഡർപൂർ(മഹാരാഷ്‌ട്ര), സർചിപ്(മിസോറാം), നോക്സൻ(നാഗലാൻഡ്), പിപ്പിലി(ഒഡിഷ), സുജൻഗഡ്, രാജ്സമന്ത്(രാജസ്ഥാൻ), നാഗാർജ്ജുന സാഗർ(തെലങ്കാന), സാൾട്ട്(ഉത്തരാഖണ്ഡ്) എന്നീ അസംബ്ളി മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
കേന്ദ്രമന്ത്രിയായിരുന്ന ബി.ജെ.പി നേതാവ് സുരേഷ് അംഗഡിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുന്ന ബെൽഗാം സീറ്റിൽ അദ്ദേഹത്തിന്റെ ഭാര്യ മംഗളാ അംഗഡിയും കോൺഗ്രസിന്റെ സതീഷ് ജർക്കിഹോളിയും തമ്മിലാണ് പ്രധാനപോരാട്ടം.
തിരുപ്പതി ഭരണകക്ഷിയായ വൈ.എസ്. ആർ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. ദുർഗാപ്രസാദ് എം.പിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിൽ വൈ.എസ്. ആറിന്റെ എം.ഗുരുമൂർത്തി, ബി.ജെ.പിയുടെ കെ.രത്നപ്രഭ, ടി.ഡി.പിയുടെ പനഭക ലക്ഷ്മി, കോൺഗ്രസിന്റെ ചിന്താമോഹൻ തുടങ്ങിയവർ തമ്മിലുള്ള ചതുഷ്കോണ പോരാട്ടമാണ്.