ന്യൂഡൽഹി: ഡൽഹിയിലെ കർഷക സമരകേന്ദ്രങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ തയ്യാറാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. കൊവിഡ് ചൂണ്ടിക്കാട്ടി കർഷകരെ ബലമായി ഒഴിപ്പിക്കുമെന്ന തരത്തിലുള്ള വ്യാജ വാർത്തകളെ കിസാൻ മോർച്ച അപലപിച്ചു. കേന്ദ്രവുമായി ചർച്ചയ്ക്ക് കർഷകർ ഒരുക്കമാണ്. സമാധാനപരമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരുമെന്നും കിസാൻ മോർച്ച വ്യക്തമാക്കി.