ന്യൂഡൽഹി: കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 61കാരനായ അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. നടൻമാരായ സോനുസൂദ്, സുമീത് വ്യാസ്, പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ്ജസ്റ്റിസ് രവി ശങ്കർ ഝാ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. നടി കത്രീന കൈഫ് കൊവിഡ് മുക്തയായി.