deep-sidhu

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമത്തിൽ അറസ്റ്റിലായ പഞ്ചാബി നടൻ ദീപ് സിദ്ദുവിന് ജാമ്യം. പാസ്‌പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. സിദ്ദു പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന ഡൽഹി പൊലീസിന്റെ വാദം അഡിഷണൽ സെഷൻസ് കോടതി അംഗീകരിച്ചില്ല.