ന്യൂഡൽഹി: ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം കാൽലക്ഷത്തിലേക്ക്. ഇന്നലെ 24000 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമായി ഉയർന്നു. സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ബെഡുകൾ, ഓക്‌സിജൻ, റെംഡിസീവർ മരുന്ന് എന്നിവയ്ക്ക് നിരവധി ആശുപത്രികളിൽ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
അടുത്ത നാലുദിവസത്തിനുള്ളിൽ 6000 ബെഡുകൾ കൂടി ഒരുക്കാനാകും. ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണം പ്രഖ്യാപിക്കുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി.