ന്യൂഡൽഹി: കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കി റെയിൽവേ ഉത്തരവിറക്കി. സ്റ്റേഷനിലൊ ട്രെയിനിലൊ മാസ്ക് ധരിക്കാതെ പ്രവേശിക്കുകയോ തുപ്പുകയോചെയ്താൽ 500 രൂപ പിഴ ഈടാക്കും. കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആറുമാസത്തേക്കാണ് നടപടി.
വിവാഹം, ഗൃഹപ്രവേശംജാഗ്രതാ പോർട്ടലിൽ
രജിസ്റ്റർ ചെയ്യണം
വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയും പൊതുചടങ്ങുകളും കൊവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂറായി രജിസ്റ്റർ ചെയ്യണം. ഹാളുകളിലെ ചടങ്ങുകളിൽ പരമാവധി 75 പേർമാത്രം. തുറന്നവേദികളിൽ 150 വരെയാകാം.