lavlin

ന്യൂഡൽഹി: ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ അപ്പീൽ അടക്കമുള്ള ഹർജികൾ സുപ്രീംകോടതി ഏപ്രിൽ 22ന് പരിഗണിക്കും. ഏപ്രിൽ ആറിന് കേസ് വന്നപ്പോൾ കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം തേടിയുള്ള ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ ആവശ്യം പരിഗണിച്ച് കേസ് രണ്ടാഴ്‌ചത്തേക്ക് മാറ്റിയിരുന്നു. കേസ് നീട്ടിവയ്ക്കാൻ ഇനി ആവശ്യപ്പെടരുതെന്ന് ജസ്​റ്റിസ് യു.യു.ലളിത്, ഇന്ദിര ബാനർജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

പിണറായി വിജയനടക്കമുള്ളവരെ വെറുതേ വിട്ടതിനെതിരെ സി.ബി.ഐയും വിചാരണ നേരിടണമെന്ന വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ തുടങ്ങിയ പ്രതികളും നൽകിയ അപ്പീലുകളും കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ ഹർജിയുമാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടയാളാണ് എ. ഫ്രാൻസിസ്.

.