ന്യൂഡൽഹി : കൊവിഡ് വ്യാപനം കണക്കിലെടുത്ത് ദേശീയ എൻജിനിയറിംഗ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ മെയിനിന്റെ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന സെഷൻ മാറ്റിവച്ചു. ഈ മാസം 27 മുതൽ 30 വരെയാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുൻപെങ്കിലും അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേഷ് പൊക്രിയാൽ ട്വീറ്റ് ചെയ്തു.