kas

കെ.എ.എസ് പ്രവേശനത്തിന് ഇരട്ട സംവരണം ഏർപ്പെടുത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെന്ന് വ്യക്തമാക്കി കേരള സർക്കാരിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തതായാണ് ഇന്നലെ സർക്കാർ ഭാഗത്തിന്റേതായി വന്ന വിശദീകരണം.

നിലവിൽ സർക്കാർ സർവീസിലുള്ളവർക്കും കെ.എ.സിൽ നിയമനം ലഭിക്കണമെങ്കിൽ പ്രത്യേക പരീക്ഷയും ഇന്റർവ്യൂവും പാസാക്കണം. അതിനാൽ ഇത് പുതിയ നിയമനത്തിന് തുല്യമാണ്.സ്ട്രീം രണ്ടിലും മൂന്നിലും ഇരട്ട സംവരണം ഏർപ്പെടുത്തിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമാണെന്നും സർക്കാർ വ്യക്തമാക്കി.

നിയമന മാനദണ്ഡങ്ങൾ, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാൻ സർക്കാരിന് ഭരണഘടനപരമായയ അവകാശമുണ്ടെന്ന് വ്യക്തമാക്കി പി.എസ്.സി കഴിഞ്ഞ ഫെബ്രുവരിയി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.