lockdown

ന്യൂഡൽഹി :രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആദ്യം ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നിന്നും രാജ്യം ഏറെ മാറി കഴിഞ്ഞു. ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വാക്‌സിൻ ലഭ്യമല്ലായിരുന്നു. വെന്റിലേറ്റർ സൗകര്യങ്ങളും പരിമിതമായിരുന്നു എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറി. ജനിതക വ്യതിയാനമാണ് കൊവിഡ് കേസുകൾ കൂടാൻ കാരണമെന്നും, അതിനെ നേരിടാനുള്ള വഴികൾ ഗവേഷകർ വൈകാതെ കണ്ടെത്തുമെന്നുംഷാ പ്രത്യാശ പ്രകടിപ്പിച്ചു.

വാരണാസിയിലെ സ്ഥിതി വിലയിരുത്തി മോദി

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാരാണസിയിലെ കൊവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . മോദിയുടെ മണ്ഡലമായ വാരാണസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് മോദിയുടെ ഇടപെടൽ. ജനങ്ങളുടെ പരാതി വിവേകപൂർവം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.