ന്യൂഡൽഹി കൊവിഡ് സംബന്ധിച്ച് അഞ്ചിന നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. വാക്‌സിനേഷൻ വിതരണത്തിലെ അലംഭാവം അവസാനിപ്പിക്കണമെന്നാണ് മൻമോഹൻ കത്തിൽ ഊന്നിപ്പറഞ്ഞിരിക്കുന്നത്.
വാക്‌സിനേഷൻ പ്രോഗ്രാം കൂടുതൽ വിപുലീകരിക്കണമെന്നും വാക്‌സിൻ എടുക്കുന്നവരുടെ എണ്ണം കൃത്യമായി നിർണയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ആവശ്യമുള്ള വാക്‌സിൻ സംബന്ധിച്ച കൃത്യമായ എണ്ണം കമ്പനികൾക്ക് കൈമാറണം. ഇതിന്റെ അടിസ്ഥാനത്തിൽ വാക്‌സിൻ നിർമ്മിക്കാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകണം.അടുത്ത ആറ് മാസത്തേക്ക് ആവശ്യമുള്ള വാക്‌സിൻ ഓർഡറുകൾ മുൻകൂട്ടി നൽകണം.ആഭ്യന്തര ആവശ്യത്തിന് വേണ്ട വാക്‌സിനുകൾ ഇല്ലാത്ത സാഹചര്യത്തിൽ യൂറോപ്യൻ മെഡിക്കൽ ഏജൻസി, യു.എസ്.എഫ്.ഡി.എ തുടങ്ങിയ ഏജൻസികളുടെ അനുമതി ലഭിച്ച വിദേശ വാക്‌സിനുകൾ ഇറക്കുമതി ചെയ്യണം. സംസ്ഥാനങ്ങൾക്ക് എങ്ങനെ വാക്‌സിനുകൾ വിതരണം ചെയ്യുമെന്ന മാർഗരേഖ കേന്ദ്രം പുറത്തിറക്കണം.
വാക്‌സിനേഷൻ എടുക്കുന്നവർ ആരെല്ലാം എന്നത് നിർണയിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് കൂടി കൈമാറ
ണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.