case

ന്യൂഡൽഹി :കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ച നാല് വിമാന കമ്പനികൾക്കെതിരെ കേസെടുത്ത് ഡൽഹി സർക്കാർ. വിസ്താരാ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ എന്നീ വിമാന കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കൊവിഡ് രൂക്ഷമായ മഹാരാഷ്ട്രയിൽ നിന്ന് ആർ.ടി .പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ ഡൽഹിയിലേക്ക് യാത്ര ചെയ്യാൻ അനുവദിച്ചതിനെതിരെയാണ് നടപടി.