ന്യൂഡൽഹി: മുൻ ബിഹാർ വിദ്യാഭ്യാസമന്ത്രി മേവാലാൽ ചൗധരി (68 ) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ പുലർച്ചെ പാറ്റ്നയിലെ ആശുപത്രിയിലായിരുന്നു. ബിഹാറിലെ താരാപുർ മണ്ഡലത്തിലെ എം.എൽ.എയാണ്. കഴിഞ്ഞവർഷം വീണ്ടും അധികാരമേറ്റ നിതീഷ് കുമാർ മന്ത്രിസഭയിൽ ഒന്നരമണിക്കൂർ മാത്രമാണ് വിദ്യാഭ്യാസ മന്ത്രിയായത്. മേവാലാൽ ബിഹാർ കാർഷിക യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായിരിക്കെ അസിസ്റ്റന്റ് പ്രൊഫസർമാരെയും ജൂനിയർ ശാസ്ത്രജ്ഞൻമാരെയും നിയമിച്ചതിൽ അഴിമതിക്കേസ് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധമുയർത്തിയതോടെയായിരുന്നു രാജിവച്ചത്.