ന്യൂഡൽഹി: ശ്വാസതടസമാണ് കൊവിഡ് രണ്ടാം തരംഗത്തിലെ പ്രധാന രോഗലക്ഷണമെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ പ്രൊഫ. ബൽറാം ഭാർഗവ പറഞ്ഞു. അതുകൊണ്ടാണ് ഓക്സിജൻ ആവശ്യം ഇപ്പോൾ കൂടിയത്. ആദ്യതരംഗത്തിൽ ചുമ, സന്ധിവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കുറച്ചുകൂടി തീവ്രമായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മരണശതമാനത്തിൽ കാര്യമായ വ്യത്യാസമില്ല. രണ്ടാംതരംഗത്തിലും രോഗികളിൽ 70 ശതമാനവും 40 വയസിനു മുകളിലുള്ളവരാണ്.