ന്യൂഡൽഹി: ഇന്ന് മുതൽ 14 ദിവസത്തേക്ക് ഇന്ത്യ, പാകിസ്ഥാൻ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോംങ്കോംഗ്. ഹോംങ്കോംഗിൽ എൻ.501വൈ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. മൂന്നു രാജ്യങ്ങളെയും അതീവ അപകടസാദ്ധ്യതയുള്ള വിഭാഗത്തിലാണ് ഹോങ്കോംഗ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിസ്താര എയർലൈൻസ് വിമാനത്തിൽ18ന് മുംബയിൽ നിന്നെത്തിയ മൂന്നുപേർക്കും ഡൽഹിയിൽ നിന്ന് ഏപ്രിൽ നാലിന് എത്തിയ 47 യാത്രക്കാർക്കും ഹോംങ്കോംഗിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.