liquor

ന്യൂഡൽഹി: ആറാഴ്ച കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ഡൽഹിയിലെ മദ്യവിൽപന ശാലകൾക്ക് മുന്നിൽ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഒരാഴ്‌ചത്തേക്കുള്ള കുപ്പികൾ വാങ്ങാനുള്ള തിക്കും തിരക്കും. പച്ചക്കറി ചന്തകളിലും തിരക്കനുഭവപ്പെട്ടു. പച്ചക്കറികൾക്ക് വില കുതിച്ചുയർന്നതായി ആളുകൾ പരാതിപ്പെട്ടു.

ആളുകൾ ഒന്നിച്ച് മദ്യം വാങ്ങാൻ ഇറങ്ങിയതോടെ കൊണാട്ട്പ്ളേസ്, ഗോൾമാർക്കറ്റ്, ഖാൻ മാർക്കറ്റ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലെ കടങ്ങൾക്ക് മുന്നിൽ നീണ്ട ക്യൂ കാണാമായിരുന്നു. തിരക്ക് കൂട്ടിയ സ്ഥലങ്ങളിൽ പൊലീസ് രംഗത്തെത്തി ആളുകളെ പിരിച്ചുവിട്ടു.

 മദ്യമാണ് മരുന്ന്: വൈറലായി സ്‌ത്രീയുടെ കമന്റ്

മരുന്നൊന്നും ഫലിക്കില്ല. കൊവിഡിന് നല്ലത് മദ്യം - ഡൽഹി ശിവപുരി ഗീതാ കോളനിയിലെ ഒരു മദ്യവിൽപന ശാലയിൽ മദ്യം വാങ്ങാനെത്തിയ ഒരു സ്ത്രീ പറഞ്ഞ വാക്കുകളാണിത്. 35 വർഷമായി മദ്യം സേവിക്കുന്ന ആളാണെന്നും മരുന്നുകളൊന്നും കഴിക്കാറില്ലെന്നും അവർ പറഞ്ഞു. മദ്യമാണ് ആരോഗ്യ രഹസ്യം. രണ്ട് ബോട്ടിൽ വാങ്ങാൻ വന്നതാണെന്നും അവർ പറഞ്ഞു.