ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. 88കാരനായ അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അതേസമയം, കൊവിഡ് പ്രതിരോധത്തിന് അഞ്ചുനിർദ്ദേശങ്ങളടങ്ങിയ കത്ത് പ്രധാനമന്ത്രിക്ക് മൻമോഹൻ സിംഗ് കഴിഞ്ഞദിവസം അയച്ചിരുന്നു. ഇതിൽ വിമർശനവുമായി കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധൻ മൻമോഹന് കത്തെഴുതി. വാക്സിൻ കുത്തിവയ്കുന്നതിൽ ജനങ്ങൾക്കുണ്ടായ ആശങ്ക വർദ്ധിപ്പിച്ച് കോൺഗ്രസ് അവരുടെ ജീവൻ വച്ച് കളിച്ചുവെന്ന് കത്തിൽ അദ്ദേഹം കുറ്റപ്പെടുത്തി.