covid-death

ന്യൂഡൽഹി: ഡൽഹിയിലെ ജില്ലാകോടതി ജഡ്ജി കോവൈ വേണുഗോപാൽ (47) കൊവിഡ് ബാധിച്ച് മരിച്ചു. സാകേത് കുടുംബകോടതി ജഡ്ജിയായ അദ്ദേഹം എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേസമയം സർക്കാരിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് സാകേത് ബാർ അസോസിയേഷൻ സെക്രട്ടറി ധിർസിംഗ് കസാന ആരോപിച്ചു.അഭിഭാഷകർക്കും ജഡ്ജിമാർക്കും വാക്സിൻ അനുവദിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.