ന്യൂഡൽഹി: കിഴക്കൻ ലഡാക് അതിർത്തിയിലെ സംഘർഷ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ കഴിയില്ലെന്ന ചൈനയുടെ നിലപാട് കേന്ദ്രസർക്കാരിന്റെ നയ പരാജയമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ചൈനയുമായി ചർച്ച നടത്തി കേന്ദ്രം സമയം കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച പാഴായതിലൂടെ രാജ്യസുരക്ഷ അപകടപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനുള്ള വഴികളാണ് ഇന്ത്യ തേടേണ്ടത്. ഗോഗ്ര, ഹോട്ട്സ്‌പ്രിംഗ്, ദെപസാംഗ് മേഖലകളിലെ ചൈനീസ് സാന്നിദ്ധ്യം ഇന്ത്യൻ പ്രദേശങ്ങൾക്ക് ഭീഷണിയാണെന്നും രാഹുൽ പറഞ്ഞു.