covid-19

ന്യൂഡൽഹി: കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന തെലങ്കാനയിൽ ഏപ്രിൽ 30 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 9 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ. ഓഫീസുകളും ഹോട്ടുലുകളും മറ്റുസ്ഥാപനങ്ങളും 8 ന് അടയ്ക്കണം.

കൊവിഡ് പ്രതിരോധത്തിനായി അടുത്ത 48 മണിക്കൂറിനുള്ളിൽ കർഫ്യൂ ഉൾപ്പെടെയുള്ള നടപടികളെടുത്തില്ലെങ്കിൽ കോടതി അത് ചെയ്യുമെന്ന് തെലങ്കാന ഹൈക്കോടതി കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. .

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പൊതുയോഗത്തിൽ ഒരു ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഇതിൽ മുഖ്യമന്ത്രിയെ കൂടാതെ 60 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.