ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ അടുത്ത മാസം നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോർച്ചുഗുൽ, ഫ്രാൻസ് സന്ദർശനങ്ങൾ റദ്ദാക്കിയേക്കും. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കായി മേയ് എട്ടിന് പോർച്ചുഗലും ഉഭയകക്ഷി ചർച്ചകൾക്കായി ഫ്രാൻസും സന്ദർശിക്കാനാണ് നിശ്ചയിച്ചിരുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി കൂടിക്കാഴ്ചയും തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി ഫ്രാൻസ് വിദേശകാര്യമന്ത്രി ഏപ്രിൽ 13ന് ഇന്ത്യ സന്ദർശിച്ചു. അതേസമയം വീഡിയോ കോൺഫറൻസിംഗിലൂടെ മോദി ഉച്ചകോടിയിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. കൊവിഡ് മഹാമാരി വന്ന ശേഷം വിദേശ സന്ദർശനങ്ങളെല്ലാം മോദി ഒഴിവാക്കിയിരുന്നു.