net

ന്യൂഡൽഹി: ദേശീയ ടെസ്റ്റിംഗ് ഏജൻസി മേയ് രണ്ടുമുതൽ 17വരെ നടത്താനിരുന്ന യു.ജി.സി നെറ്റ് ഡിസംബർ സൈക്കിൾ പരീക്ഷ മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ എഴുതുന്നവരുടെയും നടത്തിപ്പുകാരുടെയും സുരക്ഷയെക്കരുതി പരീക്ഷ മാറ്റുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ ട്വീറ്റ് ചെയ്‌തു. പുതുക്കിയ തിയതി 15 ദിവസം മുൻപ് പരീക്ഷാർത്ഥികളെ അറിയിക്കും.