supreme-court

ന്യൂഡൽഹി: കൊവിഡ് കേസുകൾ ഉയർന്ന ഉത്തർപ്രദേശിലെ പ്രയാഗ് രാജ്, ലക്നൗ, കാൺപുർ, വാരണാസി, ഗോരഖ്പുർ എന്നിവിടങ്ങളിൽ 26 വരെ ലോക് ഡൗൺ ഏർപ്പെടുത്തിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. തങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണിതെന്നും ഉത്തരവ് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നതായും ഉത്തർപ്രദേശ് സർക്കാർ വാദിച്ചു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാന സർക്കാർ സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കോടതി ഉത്തരവിലൂടെ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയത് ശരിയായ പ്രവണത അല്ലെന്നും യു.പി വാദിച്ചു.