ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്സിൻ ഉത്പാദനം ഉയർത്തണമെന്ന് വാക്‌സിൻ നിർമാതാക്കളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. ഇന്നലെ രാജ്യത്തെ വാക്സിൻ നിർമ്മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.വരുംനാളുകളിൽ വാക്‌സിനേഷൻ യജ്ഞത്തിൽ സ്വകാര്യമേഖല കൂടുതൽ സജീവമായ പങ്ക് വഹിക്കും. ഇതിന് ആശുപത്രികളും വാക്സിൻ വ്യവസായവും തമ്മിലുള്ള മികച്ച ഏകോപനം ആവശ്യമാണെന്നും മോദി പറഞ്ഞു. ഉകതപാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ, വരാനിരിക്കുന്ന വാക്‌സിനുകൾ, പുതിയ ഗവേഷണം തുടങ്ങിയവ യോഗത്തിൽ ചർച്ചയായി.