v-muraleedharan

 ആറ രലക്ഷം ഡോസ് എത്തിക്കും

ന്യൂഡൽഹി: വിതരണകേന്ദ്രങ്ങളിലെ അരാജകത്വം മൂലമാണ് കേരളത്തിൽ വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇരട്ടി ആളുകളെ വാക്സിൻ കേന്ദ്രങ്ങളിൽ അനുവദിക്കുന്നത് അവസാനിപ്പിക്കണം. ഏപ്രിൽ 21 വരെ 62,43,833 ഡോസ് വാക്‌സിൻ സംസ്ഥാനത്ത് വിതരണം ചെയ്തു. നാലുദിവസത്തിനകം ആറരലക്ഷം ഡോസ് വാക്‌സിൻ കൂടി കേരളത്തിലെത്തും.. കണക്കുകൾ ഇതായിരിക്കെ കേന്ദ്രം വാക്‌സിൻ തരുന്നില്ലെന്ന കു​റ്റപ്പെടുത്തൽ വാസ്തവവിരുദ്ധമാണ്.

കേരളത്തിലെ വാക്‌സിൻ വിതരണകേന്ദ്രങ്ങൾ സാമൂഹ്യവ്യാപന ഇടങ്ങളാകുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണിത്. ലഭ്യമായ വാക്‌സിന്റെ അളവനുസരിച്ച് വേണം ഗുണഭോക്താക്കളെ നിശ്ചയിക്കാൻ.വാക്‌സിൻ നയം കേന്ദ്രസർക്കാർ ഉദാരമാക്കിയത് പ്രയോജനപ്പെടുത്താൻ കേരളത്തിനും കഴിയണം. കമ്പനികളിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ വാങ്ങാനാകും. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്‌സിൻ ലഭ്യമാക്കാൻ കേരളം തയാറാകണം.

കേരളത്തിൽ ആവശ്യമായതിന്റെ ഇരട്ടിയിലധികം മെഡിക്കൽ ഓക്‌സിജൻ സ്​റ്റോക്കുണ്ടെന്ന് വിതരണത്തിന്റെ ചുമതലയുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ പെസോ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും യുദ്ധസമാനമായ സാഹചര്യത്തിൽ സർക്കാരിന് അവധിയെടുക്കാനാവില്ലെന്നും മുരളീധരൻ ഓർമിപ്പിച്ചു.