ന്യൂഡൽഹി: ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 78 ദിവസത്തെ ഹാജർ നിബന്ധന പരിഗണിക്കാതെ കോർപറേഷന് കീഴിലെ ആശുപത്രികളിൽ ഡിസംബർ വരെ ചികിത്സാ സൗകര്യമൊരുക്കണമെന്ന് ബോർഡ് അംഗവും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്ണൻ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വാറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇ.എസ്.ഐആശുപത്രികളിലും വാക്സിൻ വിതരണത്തിന് സൗകര്യമേർപ്പെടുത്തണം.