ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള യാത്രാ വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി. ഏപ്രിൽ 24 മുതൽ 30 വരെയാണ് നിരോധനം. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ യു.കെ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം.