maulana-wahiduddin-khan

ന്യൂഡൽഹി: പ്രമുഖ ഇസ്ലാമിക പണ്ഡിതൻ മൗലാനാ വാഹിദുദ്ദീൻ ഖാൻ കൊവിഡ് ബാധിച്ച് മരിച്ചു. 97 വയസായിരുന്നു. ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

2000ത്തിൽ പത്മഭൂഷണും ഇക്കൊല്ലം പത്മവിഭൂഷൺ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ചിരുന്നു. രാജീവ് ഗാന്ധി ദേശീയ സദ്ഭാവന പുരസ്‌കാരം, സമാധാനത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.

1925ൽ യു.പിയിലെ അസംഘഡിലാണ് ജനിച്ചത്. ഡൽഹി ഇസ്ലാമിക് സെന്ററിന്റെ സ്ഥാപകനാണ്. 200ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അയോദ്ധ്യവിഷയത്തിലടക്കം പ്രശ്നപരിഹാര നിർദ്ദേശങ്ങളുമായി അദ്ദേഹം ഇടപെട്ടിരുന്നു.

രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചിച്ചു.