ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻപ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്ര, യു.പി, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി കൊവിഡ് കേസുകൾ രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി രാവിലെ 10നാണ് വീഡിയോ കോൺഫറൻസിംഗ് യോഗം. അതിന് മുൻപ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് മുൻനിര മെഡിക്കൽ ഓക്സിജൻ നിർമ്മാതാക്കളുമായും യോഗം ചേരും.