covid

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം മേയ് 11 നും 15നും ഇടയിൽ പാരമ്യത്തിലെത്തിയേക്കുമെന്ന് വിദഗ്ദ്ധർ. 33-35 ലക്ഷം പേർ ഈ കാലയളവിൽ രാജ്യത്ത് ചികിത്സയിലുണ്ടാകും. ഐ.ഐ.ടി കാൺപൂരിലെ വിദഗ്ദ്ധരുടെ സംഘമാണ് ട്രെൻഡുകൾ നിരീക്ഷിച്ച് പ്രവചനം നടത്തിയത്. നാലു ദിവസത്തിനിടെ പത്തുലക്ഷം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
ആദ്യ തരംഗം പാരമ്യത്തിലെത്തിയ സെപ്തംബർ 17ന് പത്തുലക്ഷത്തിലേറെ പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ ഏപ്രിൽ 25നും 30നും ഇടയിൽ പാരമ്യത്തിലെത്തും. ഒഡിഷ, കർണാടക, പശ്ചിമബംഗാൾ, മേയ് 1-5, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ മേയ് 6നും 10നും ഇടയിലും പാര്യമത്തിലെത്തും. കേരളം, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ സ്ഥിതി പ്രവചിക്കാൻ കുറച്ച് ദിവസങ്ങൾ കൂടി ട്രെൻഡ് നിരീക്ഷിക്കേണ്ടതുണ്ടെന്നും വിദഗ്ദ്ധർ വ്യക്തമാക്കി.