ന്യൂഡൽഹി: കൊവിഡിന്റെ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തർക്ക് ഏർപ്പെടുത്തിയ പ്രത്യേക ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർനീട്ടി. ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി. മാർച്ച് 24 ന് പദ്ധതിയുടെ കാലാവധി അവസാനിച്ചിരുന്നു. കൊവിഡ് രണ്ടാംതരംഗം ശക്തമായതിനിടെ പദ്ധതി അവസാനിപ്പിച്ചതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കാലാവധി നീട്ടിയത്.