death

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുകയും മെഡിക്കൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതിനു പിന്നാലെ ന്യൂഡൽഹിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന 25 രോഗികൾ പ്രാണവായു കിട്ടാതെ മരിച്ചു.

തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ ഗംഗാറാമിൽ 24 മണിക്കൂറിനിടെയാണ് ഇത്രയും മരണം സംഭവിച്ചത്.

രണ്ട് മണിക്കൂറിനുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂവെന്നും . വെന്റിലേറ്ററുകൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്നും 60 രോഗികളുടെ നില അപകടത്തിലാകാമെന്നും മെഡിക്കൽ ഡയറക്ടർ പ്രസ്താവനയിറക്കി.

ഓക്‌സിജൻ കുറവ് മരണത്തിന് ഇടയാക്കാമെന്ന് ആശുപത്രിയിലെ അഡിഷണൽ ഡയക്ടർ ഡോ. സതേന്ദ്ര കടോച്ചും പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഉയർന്ന അളവിൽ തുടർച്ചയായി ഓക്സിജൻ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചതെന്ന് മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ആശുപത്രി ചെയർമാൻ ഡി.എസ് റാണ അത് നിഷേധിച്ചു. ഓക്‌സിജൻ കിട്ടാതെയാണ് രോഗികൾ മരിച്ചതെന്ന് പറയുന്നത് ശരിയല്ല. രോഗികളുടെ നില ഗുരുതരമായിരുന്നു. സ്വാഭാവിക മരണമാണ്. അതേസമയം,​ ആശുപത്രിയിൽ നിരവധി രോഗികൾ ഗുരുതരാവസ്ഥയിലാണെന്നും ഓക്‌സിജൻ ക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം സമ്മതിച്ചു. 500ലേറ കൊവിഡ് രോഗികളുണ്ട്. 150ഓളം രോഗികൾ ഉയർന്നതോതിൽ ഓക്സിജൻ ആവശ്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു

9.20 ഓടെ ഓക്‌സിജൻ ടാങ്കർ ആശുപത്രിയിൽ എത്തിയതോടെ താൽക്കാലിക ആശ്വാസമായി. പിന്നീട് മറ്റൊരു ടാങ്കർ ഓക്സിജൻ കൂടി എത്തി. ഓക്സിജൻ ക്ഷാമം അറിയിച്ച തലസ്ഥാനത്തെ രണ്ട് മാക്സ് ആശുപത്രികളിലും ഓക്സിജൻ എത്തി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​തീ പ​ട​ർ​ന്ന് 14​ ​മ​ര​ണം

മും​ബ​യ്:​ ​മ​ഹാ​രാ​ഷ്ട്ര​ ​പാ​ൽ​ഘ​ർ​ ​ജി​ല്ല​യി​ലെ​ ​വീ​രാ​റി​ലെ​ ​വി​ജ​യ് ​വ​ല്ല​ഭ് ​കൊ​വി​ഡ് ​ആ​ശു​പ​ത്രി​ ​ഐ.​സി.​യു​വി​ലു​ണ്ടാ​യ​ ​തീ​പി​ടി​ത്ത​ത്തി​ൽ​ 14​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ ​മ​രി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നാ​സി​ക്കി​ലെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഓ​ക്സി​ജ​ൻ​ ​ചോ​ർ​ന്ന് 24​ ​കൊ​വി​ഡ് ​രോ​ഗി​ക​ൾ​ ​ശ്വാ​സം​ ​മു​ട്ടി​ ​മ​രി​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഈ​ ​ദു​ര​ന്തം.
നാ​ല് ​നി​ല​യു​ള്ള​ ​ആ​ശു​പ​ത്രി​യു​ടെ​ ​ര​ണ്ടാം​ ​നി​ല​യി​ലെ​ ​ഐ.​സി.​യു​വി​ൽ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന് ​മ​ണി​യോ​ടെ​യാ​ണ് ​തീ​ ​പി​ടി​ച്ച​ത്.​ 17​ ​രോ​​​ഗി​ക​ളു​ണ്ടാ​യി​രു​ന്നു.​ ​പൊ​ള്ള​ലേ​റ്റ​ ​മൂ​ന്നു​ ​പേ​രെ​യും​ ​ആ​ശു​പ​ത്രി​യി​ലെ​ ​മ​റ്റ് 90​ഓ​ളം​ ​കൊ​വി​ഡ് ​രോ​ഗി​ക​ളെ​യും​ ​സ​മീ​പ​ത്തെ​ ​ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ​മാ​റ്റി.
തീ​പി​ടി​ത്ത​തി​ന്റെ​ ​കാ​ര​ണം​ ​വ്യ​ക്ത​മ​ല്ല.​ ​അ​ഞ്ചു​മ​ണി​യോ​ടെ​ ​എ​ത്തി​യ​ ​മൂ​ന്ന് ​ഫ​യ​ർ​ ​എ​ൻ​ജി​നു​ക​ൾ​ ​മ​ണി​ക്കൂ​റു​ക​ളെ​ടു​ത്താ​ണ് ​തീ​ ​അ​ണ​ച്ച​ത്.
സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യാ​യി​രു​ന്ന​ ​വി​ജ​യ് ​വ​ല്ല​ഭ് ​കൊ​വി​ഡ് ​ആ​ശു​പ​ത്രി​യാ​ക്കി​ ​മാ​റ്റു​ക​യാ​യി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ധ​വ് ​താ​ക്ക​റെ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​ഉ​ത്ത​ര​വി​ട്ടു.​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​ ​വീ​ത​വും​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​ഒ​രു​ല​ക്ഷം​ ​രൂ​പ​ ​വീ​ത​വും​ ​ന​ൽ​കും.
ദാ​രു​ണ​മാ​യ​ ​സം​ഭ​വ​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ട്വീ​റ്റ് ​ചെ​യ്തു.​ ​മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ദു​രി​താ​ശ്വാ​സ​ ​നി​ധി​യി​ൽ​ ​നി​ന്ന് ​ന​ൽ​കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.