ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി പരിഗണിച്ച് മേയ്, ജൂൺ മാസങ്ങളിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം കൂടുതൽ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. 80 കോടി കുടുംബങ്ങൾക്ക് ലഭിക്കും. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരമാണിത്.
അന്ത്യോദയ അന്ന യോജന, മുൻഗണനാ വിഭാഗക്കാർക്കാണ് അഞ്ചുകിലോ വീതം ഗോതമ്പ് അല്ലെങ്കിൽ അരി ലഭിക്കുക.
കടത്തുകൂലി അടക്കം 26,000 കോടി രൂപയുടെ അധിക ബാദ്ധ്യത കേന്ദ്രസർക്കാർ വഹിക്കും. സംസ്ഥാനങ്ങൾക്കുള്ള സഹായമായി തുക വകയിരുത്തും.