vaccine

ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ് സൗജന്യമാക്കി കൂടുതൽ സംസ്ഥാനങ്ങൾ. ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾ സൗജന്യ വാക്‌സിനേഷൻ പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിൽ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് വ്യക്തമാക്കി.
നേരത്തെ കേരളത്തെ കൂടാതെ യു.പി, അസം, ബീഹാർ, മദ്ധ്യപ്രദേശ്, സിക്കിം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും സൗജന്യം പ്രഖ്യാപിച്ചിരുന്നു.