delhi-police

ന്യൂഡൽഹി: കൊവിഡ് സാഹചര്യത്തിൽ പ്രതികളും പൊലീസും തമ്മിൽ സമൂഹ്യഅകലം ഉറപ്പാക്കാൻ വിലങ്ങണിയിക്കാൻ അനുവദിക്കണമെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യുന്നവരെയും വിചാരണ നേരിടുന്നവരെയും വിലങ്ങണിയിക്കരുതെന്ന സുപ്രീംകോടതി ഉത്തരവിൽ ഇളവു തേടിയാണ് ഡൽഹി പൊലീസിന്റെ ഹർജി.

വിലങ്ങില്ലാത്ത സാഹചര്യത്തിൽ പൊലീസുകാർക്ക് പ്രതികളുടെ കൈപിടിച്ച് ഒപ്പം ചേർന്ന് നടക്കേണ്ടി വരുന്നു. ഇത് വൈറസ് വ്യാപന ഭീഷണിയുയർത്തുന്നു. സമൂഹ്യഅകലം പാലിക്കാനും ബുദ്ധിമുട്ടാണ്. പൊലീസിന് നൽകിയ കൈയുറ ധരിച്ചാൽ ആവശ്യത്തിന് മുറുക്കം ലഭിക്കില്ല. പ്രതികൾ രക്ഷപ്പെടാൻ സാദ്ധ്യതയുണ്ട്. അതേസമയം വിലങ്ങണിയിച്ചാൽ പൊലീസുകാർക്ക് അകലം പാലിക്കാൻ സാധിക്കുമെന്നും ഡൽഹി പൊലീസ് വിശദീകരിക്കുന്നു.