covid-

ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് കേസുകളിലെ വർദ്ധനയ്ക്ക് പിന്നിൽ യു.കെ വകഭേദമാകാമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) ഡയറക്ടർ സുജീത് കുമാർ സിംഗ് പറഞ്ഞു. മാർച്ചിൽ ഡൽഹിയിൽ വകഭേദം കണ്ടെത്താനായി പരിശോധിച്ച 50 ശതമാനം സാമ്പിളുകളിലും യു.കെ വകഭേദത്തിൻറെ സാന്നിദ്ധ്യമുണ്ട്. 400ലേറെ സാമ്പിളുകളിൽ യു.കെ വകഭേദവും ദക്ഷിണാഫിക്കൻ വകഭേദം 23 കേസുകളിലും ഇരട്ടജനിതകമാറ്റം വന്ന കേസുകൾ 76

സാമ്പിളുകളിലും കണ്ടെത്തി. 3208 സാമ്പിളുകളാണ് പരിശോധിച്ചത്.

രാജ്യത്ത് 1644 പേർക്കാണ് യു.കെ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കൻ വകഭേദം 112, ബ്രസീൽ 1, ഇരട്ടവകഭേദം വന്നകേസുകൾ 732 പേർക്കും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ യു.കെ വകഭേദം 64 കേസുകളിലും ഒരു ബ്രസീലിയൻ വകഭേദവും ആറ് കേസുകളിൽ ദക്ഷിണാഫ്രിക്കൻ വകഭേദവും ഇരട്ട വകഭേദം 427 പേരിലും കണ്ടെത്തി. കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ കൊവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.