covid

ന്യൂഡൽഹി:കൊവിഡ് രോഗികൾക്ക് അടിയന്തര ഉപയോഗത്തിന് സൈഡസ് കാഡില വികസിപ്പിച്ച 'വൈറഫിൻ' മരുന്ന് നൽകാൻ ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഗുരുതരമല്ലാത്ത കൊവിഡ് രോഗികൾക്കാണിത്.

ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും രോഗം വേഗത്തിൽ ഭേദമാകാനും ഉപയോഗിക്കാമെന്ന് സൈഡസ് വ്യക്തമാക്കി. ശ്വസന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും മറ്റ് വൈറൽ രോഗങ്ങൾക്കും വൈറഫിൻ ഫലപ്രദമാണ്. പരീക്ഷണ ഘട്ടത്തിൽ വൈറഫിൻ സ്വീകരിച്ച രോഗികളിൽ 91.15 ശതമാനം പേരും ഒരാഴ്ചയ്ക്കുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവായെന്നും സൈഡസ് അറിയിച്ചു.
വൈറഫിൻ ഒറ്റ ഡോസായാണ് രോഗികൾക്ക് നൽകുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് ലഭ്യമാവുക. കൊവിഡ് തീവ്രവ്യാപനം കണക്കിലെടുത്താണ് നടപടി.