ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളിലെ കുതിപ്പ് തുടരുന്നു. ഇന്നലെ മഹാരാഷ്ട്രയിൽ 66,836 പുതിയ രോഗികളും 773 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണമാണിത്.
യു.പിയിൽ 36,605 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് സംസ്ഥാനത്തെ ഉയർന്ന കണക്കാണ്. 196 പേർ കൂടി മരിച്ചു.
കർണാടകയിൽ 26,962, തമിഴ്‌നാട്ടിൽ 13,776, ആന്ധ്രയിൽ 11,766, പശ്ചിമബംഗാളിൽ 12,876, രാജസ്ഥാനിൽ 15,398, മദ്ധ്യപ്രദേശിൽ 13,590, ബീഹാറിൽ 12,672 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.