oxygen

ന്യൂഡൽഹി:മെഡിക്കൽ ഓക്സിജൻ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ 25 കൊവിഡ് രോഗികൾ കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയായ ജയ്പൂർ ഗോൾഡൻ ആശുപത്രിയിലാണ് വെള്ളിയാഴ്ച രാത്രി ദുരന്തം ഉണ്ടായത്. ഓക്സിജൻ ലഭിക്കാതെ രോഗികൾ ശ്വസം മുട്ടി മരിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചിരുന്നു.

200 ലേറെ കൊവിഡ‌് രോഗികളാണ് ജയ്പൂർ ഗോൾഡൻ ആശുപത്രിയിലുള്ളത്. 80 പേർ ഓക്‌സിജൻ ആവശ്യമുള്ളവരാണ്. മറ്റ് 35 പേരും ഐ.സി.യുവിലുണ്ട്. ഇവരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്നും കാട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 25 രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു. രോഗികൾ അക്ഷരാർത്ഥത്തിൽ ശ്വാസമുട്ടുകയാണ്. ജീവൻ രക്ഷിക്കണം. വൻ ദുരന്തം സംഭവിക്കുമെന്നും ഹർജിയിൽ പറഞ്ഞു.

മൂന്നര ടൺ ഓക്‌സിജൻ വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ എത്തേണ്ടതായിരുന്നു. എത്തിയത് അർദ്ധരാത്രിയോടെയാണ്. അപ്പോഴേക്കും 25 രോഗികൾ മരിച്ചിരുന്നു.സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും കുറഞ്ഞ അളവിലാണ് ഓക്സിജൻ ലഭിച്ചത്. കടുത്ത പ്രതിസന്ധിയാണെന്നും ഹർജിയിൽ വ്യക്തമാക്കി.

പ്രാണവായു കിട്ടാതെയുള്ള രോഗികളുടെ മരണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു.

ഓക്സിജൻ ക്ഷാമം മറ്റ് ആശുപത്രികളിലും

മൂൽചന്ദ് ആശുപത്രി, സൗത്ത് ഡൽഹി - അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവ‌‌രോട് ആവശ്യപ്പെട്ടു. 135ലേറെ കൊവിഡ് രോഗികളുണ്ട്. പലരും വെന്റിലേറ്ററിലാണ്.

സരോജ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ - കൊവിഡ് ആശുപത്രി- ഗുരുതരമായ ഓക്‌സിജൻ ക്ഷാമം. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. രോഗികളെ ഡിസ്ചാർജ്ജ് ചെയ്തുതുടങ്ങി. ഓക്‌സിജൻ വേണ്ട 70 രോഗികളുണ്ട്. ആശുപത്രി അധികൃതർ ഹൈക്കോടതിയെ സമീപിച്ചു.


ഗുഡ്ഗാവ് മാക്‌സ് ആശുപത്രി- രണ്ടു മണിക്കൂറിനുള്ള ഓക്‌സിജൻ മാത്രമെന്ന് രാവിലെ ട്വീറ്റ് ചെയ്തു. 70 ലേറെ രോഗികളുണ്ട്. പത്തുമണിക്ക് എത്തേണ്ട ഓക്സിജൻ വഴിതിരിച്ചുവിട്ടു.

ബത്ര ആശുപത്രി- പുതിയ രോഗികളെ ഓക്‌സിജൻ കിട്ടുന്ന ആശുപത്രികളിലേക്ക് വിട്ടു. 265 കൊവിഡ് രോഗികളുണ്ട് ഇവിടെ.

ഓ​ക്സി​ജ​ൻ​ ​ക്ഷാ​മം​:​ ​പ​ഞ്ചാ​ബി​ൽ​ ​ആ​റ് ​മ​ര​ണം

ന്യൂ​ഡ​ൽ​ഹി​:​ ​ഓ​ക്‌​സി​ജ​ൻ​ ​ക്ഷാ​മ​ത്തെ​ ​തു​ട​ർ​ന്ന് ​പ​ഞ്ചാ​ബി​ൽ​ ​ആ​റ് ​രോ​ഗി​ക​ൾ​ ​മ​രി​ച്ചു.​ ​അ​മൃ​ത്സ​റി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യാ​യ​ ​നീ​ല​ക​ണ്ഠ് ​മ​ൾ​ട്ടി​സ്പെ​ഷ്യാ​ലി​റ്റി​യി​ലെ​ ​വെ​ന്റി​ലേ​റ്റ​റി​ലാ​യി​രു​ന്ന​ ​രോ​ഗി​ക​ളാ​ണ് ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ ​മ​രി​ച്ച​ത്.​ ​ഇ​വ​രി​ൽ​ ​അ​ഞ്ച് ​പേ​ർ​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​ ​കൊ​വി​ഡ് ​രോ​ഗി​ക​ളാ​ണ്.
ഓ​ക്സി​ജ​ൻ​ ​ക്ഷാ​മ​ത്തെ​ ​കു​റി​ച്ച് ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പ് ​ത​ന്നെ​ ​ജി​ല്ലാ​അ​ധി​കൃ​ത​രെ​ ​അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ന​ട​പ​ടി​യി​ണ്ടാ​യി​ല്ലെ​ന്നും​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​പ്ര​ഖ്യാ​പി​ച്ച​താ​യി​ ​സം​സ്ഥാ​ന​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​അ​റി​യി​ച്ചു.