ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി.രമണ സുപ്രീംകോടതിയിലെ 48 -മത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു ചടങ്ങ്. ജസ്റ്റിസ് രമണയ്‌ക്ക് 2022 ആഗസ്റ്റ് 26 വരെ പദവിയിൽ തുടരാം. കഴിഞ്ഞ ദിവസം വിരമിച്ച ജസ്റ്റിസ് എസ്.എ.ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് സ്വമേധേയാ ഫയലിൽ സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച പുതിയ ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലാണ് പരിഗണിക്കുക.