ന്യൂഡൽഹി: ഓക്‌സിജൻ സംഭരണത്തിനായി സിംഗപ്പൂരിൽ നിന്ന് നാലു ക്രയോജനിക്ക് കണ്ടെയ്‌നറുകൾ വ്യോമസേന രാജ്യത്ത് എത്തിച്ചു. ദ്രവരൂപത്തിലുള്ള ഓക്‌സിജൻ സംഭരിക്കാനുള്ള കണ്ടെയ്‌നറുകൾ സി 17 ഹെവി ലിഫ്റ്റ് എയർക്രാഫ്റ്റിലാണ് പശ്ചിമബംഗാളിലെ പനാഘഡിലുള്ള എയർബേസിലെത്തിച്ചത്. മെഡിക്കൽ ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
മഹാരാഷ്ട്രയിലേക്കും യു.പിയിലേക്കും ഇന്നലെ റെയിൽവെയുടെ ഓക്‌സിജൻ എക്സ്‌പ്രസ് ട്രെയിനുകൾ 10 കണ്ടെയ്‌നറുകളിലായി 150 ടണ്ണോളം ഓക്‌സിജനും എത്തിച്ചു.