ന്യൂഡൽഹി: പി.എം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് ഡൽഹിയിൽ എട്ട് ഓക്സിജൻ പ്ളാന്റുകൾ സ്ഥാപിക്കും. പി.എസ്.എ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്ളാന്റുകളിൽ നിന്ന് ആകെ 14.4 മെട്രിക് ടൺ ഓക്സിജൻ ഉൽപാദിപ്പിക്കാം.
45 വയസ് കഴിഞ്ഞവർക്ക് സൗജന്യ വാക്സിനേഷൻ കേന്ദ്ര സർക്കാർ തുടരും. വാക്സിനുകളെ പറ്റിയുള്ള തെറ്റിദ്ധാരണകളിൽ വിശ്വസിക്കരുത്
-മൻ കീ ബാത് പ്രഭാഷണത്തിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി