ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് പൊലീസ് പരാതിയെ തുടർന്ന് നീക്കം ചെയ്തു. തനിക്ക് ഒരു സമൂഹമാദ്ധ്യമത്തിലും അക്കൗണ്ട് ഇല്ലെന്നും തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമാണെന്നും കാണിച്ച് ജസ്റ്റിസ് രമണ പൊലീസിൽ പരാതി നൽകിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിന്റെ ഇടപെടലിനെ തുടർന്നാണ് യു.എസിൽ നിന്ന് ഇന്ത്യയ്‌ക്ക് മെഡിക്കൽ സഹായ വാഗ്ദാനം വന്നതെന്നതടക്കമുള്ള പോസ്റ്റുകൾ വ്യാജ അക്കൗണ്ടിൽ വന്നിരുന്നു.