supreme-court

ന്യൂഡൽഹി: യു.പിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ കൊവിഡ് ബാധിച്ച മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ്ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ്മാരായ സൂര്യകാന്ത്, എ.എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുക.

ഇന്നലെ കേസ് പരിഗണിച്ച കോടതി സിദ്ദിഖിൻറെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് യു.പി സർക്കാരിൽ നിന്ന് ആവശ്യപ്പെട്ടു. അതേസമയം ,സിദ്ദിഖിനെ ആശുപത്രിയിൽ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണെന്ന ആരോപണം യു.പി സർക്കാർ നിഷേധിച്ചു.