delhi-high-court

 ഉത്തരവ് അടിയന്തരമായി റദ്ദാക്കണം
ന്യൂഡൽഹി: കൊവിഡ് ചികിത്സയ്ക്കായി സാധാരണ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ പഞ്ചനക്ഷത്ര ഹോട്ടലിൽ ജഡ്ജിമാർക്ക് കൊവിഡ് ചികിത്സാ സൗകര്യം ഒരുക്കിയ ഡൽഹി സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഡൽഹി ഹൈക്കോടതി.

പഞ്ചനക്ഷത്ര ഹോട്ടൽ ഏറ്റെടുത്ത് 100 കിടക്കകളുള്ള കൊവിഡ് കെയർ സൗകര്യമൊരുക്കാൻ എപ്പോഴാണ് ആവശ്യപ്പെട്ടതെന്നും കോടതിയെ പ്രീണിപ്പിക്കാനാണോ ഇത് ചെയ്തതെന്നും ജസ്റ്റിസുമാരായ വിപിൻ സംഖി, രേഖ പാലി എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി സർക്കാരിനോട് ചോദിച്ചു.

'ജഡ്ജിമാരുടെ കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക സൗകര്യമൊരുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടെന്ന ധാരണയുണ്ടായി. ഇത്തരമൊരു സൗകര്യം ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ കഴിയാത്തപ്പോൾ ആഡംബര ഹോട്ടലുകളിൽ ജഡ്ജിമാർക്ക് സൗകര്യം വേണമെന്ന് ആവശ്യപ്പെടുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ. ആളുകൾ റോഡിൽ മരിക്കുമ്പോൾ ഞങ്ങൾ ഇങ്ങനെയൊരു താത്പര്യം കാണിക്കുമെന്നത് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. അല്ലെങ്കിൽ ഞങ്ങൾ റദ്ദാക്കും.'- ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ അശോക ഹോട്ടൽ ഏറ്റെടുത്ത് ജഡ്ജിമാർക്കും ജുഡിഷ്യൽ ഓഫീസർമാർക്കും കുടുംബാംഗങ്ങൾക്കുമായി 100 കിടക്കകളുള്ള കൊവിഡ് കെയർ സെന്ററായി മാറ്റാൻ ചാണക്യപുരി എസ്.ഡി.എം ഗീത ഗ്രോവർ ഉത്തരവിറക്കിയത്. ഇതിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ പ്രിമസിനും നൽകി.

ദേശീയ തലസ്ഥാനത്ത് ഓക്സിജൻ കിട്ടാതെയും ആശുപത്രിയിൽ പ്രവേശിക്കാനാകാതെയും കൊവിഡ് രോഗികൾ മരിക്കുന്നതിനിടെ, ജഡ്ജിമാർക്ക് ആഢംബര ഹോട്ടലിൽ ചികിത്സാ സൗകര്യമൊരുക്കിയതിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതോടെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

'ഏതെങ്കിലുമൊരു വിഭാഗത്തിനായി പ്രത്യേക സൗകര്യമൊരുക്കുന്നത് വിവേചനപരമാണ്. ഇതുപോലൊരു ഉത്തരവിറക്കി വിവാദത്തിന് വഴിയൊരുക്കി തങ്ങളെക്കുറിച്ച് സമൂഹത്തിൽ തെറ്റായ ധാരണയുണ്ടാക്കാനിടയാക്കി. തങ്ങൾ ആകെ നിർദ്ദേശിച്ചത് ജുഡിഷ്യൽ ഉദ്യോഗസ്ഥർക്കും ജഡ്ജിമാർക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് ബാധയുണ്ടായി ആശുപത്രിയിൽ പ്രവേശിക്കേണ്ട സാഹചര്യം വന്നാൽ ചികിത്സ ഉറപ്പാക്കണമെന്ന് മാത്രമാണ്. ഇപ്പോൾ തന്നെ രണ്ട് ജുഡിഷ്യൽ ഉദ്യോഗസ്ഥരെ നമുക്ക് നഷ്ടമായി."- ബെഞ്ച് വ്യക്തമാക്കി.

കോടതിയെ മോശക്കാരാക്കാൻ ഉദ്ദേശിച്ചില്ലെന്നും മാദ്ധ്യമങ്ങളാണ് തെറ്റായ ധാരണ പരത്തിയതെന്നും ഡൽഹി സർക്കാർ പറഞ്ഞു. നിരവധി ഹോട്ടലുകൾ കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ടെന്നും വിശദീകരിച്ചു.

മാദ്ധ്യമങ്ങളല്ല, നിങ്ങളുടെ ഉത്തരവാണ് തെറ്റെന്ന് കോടതി തിരിച്ചടിച്ചു. വ്യാഴാഴ്ച ഈ വിഷയം വീണ്ടും പരിഗണിക്കും.

ഓ​ക്‌​സി​ജ​ൻ,​ ​മ​രു​ന്ന് ​ക​രി​ഞ്ച​ന്ത​ : സ​ർ​ക്കാ​രി​ന്റെ​ ​വീ​ഴ്ച​യെ​ന്ന് ​കോ​ട​തി

​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​സ​മ​യ​ത്ത് ​ഓ​ക്സി​ജ​നും​ ​മ​രു​ന്നു​ക​ളും​ ​ക​രി​ഞ്ച​ന്ത​യി​ൽ​ ​സു​ല​ഭ​മാ​യ​ത് ​ഡ​ൽ​ഹി​ ​സ​ർ​ക്കാ​രി​ന്റെ​ ​വീ​ഴ്ച​യാ​ണെ​ന്ന് ​ഡ​ൽ​ഹി​ ​ഹൈ​ക്കോ​ട​തി.​ ​ഓ​ക്സി​ജ​ൻ​ ​വി​ത​ര​ണ​ത്തി​ലെ​ ​വീ​ഴ്ച​യു​ടെ​ ​പേ​രി​ലും​ ​ഡ​ൽ​ഹി​ ​സ​ർ​ക്കാ​രി​ന് ​പ​ഴി​ ​കേ​ട്ടു.
സം​സ്ഥാ​ന​ത്ത് ​ഓ​ക്സി​ജ​നും​ ​മ​രു​ന്നു​ക​ളും​ ​ക​രി​ഞ്ച​ന്ത​യി​ൽ​ ​സു​ല​ഭ​മാ​യി​ ​ല​ഭി​ക്കു​ന്ന​ ​വി​വ​രം​ ​സ​ർ​ക്കാ​രി​ന് ​അ​റി​യാ​മോ​ ​എ​ന്ന് ​ജ​സ്റ്റി​സു​മാ​രാ​യ​ ​വി​പി​ൻ​ ​സം​ഖി​യും​ ​രേ​ഖാ​ ​പ​ള്ളി​യും​ ​അ​ട​ങ്ങി​യ​ ​ബെ​ഞ്ച് ​ചോ​ദി​ച്ചു.​ ​ഇ​ത് ​മ​നു​ഷ്യ​ത്വ​പ​ര​മാ​യ​ ​കാ​ര്യ​മ​ല്ല.​ ​ക​ഴു​ക​ൻ​മാ​രാ​കേ​ണ്ട​ ​സ​മ​യ​മ​ല്ലി​ത്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​ഒ​ന്നും​ ​ചെ​യ്യാ​നാ​കാ​ത്ത​ത് ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യാ​ണ്.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ​ക​രി​ഞ്ച​ന്ത​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.
ഡ​ൽ​ഹി​ ​മ​ഹാ​രാ​ജ​ ​അ​ഗ്ര​സ​ൻ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്ന​ 20​ ​ട​ൺ​ ​ഓ​ക്സി​ജ​ൻ​ ​ന​ൽ​കാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്ന് ​വി​ത​ര​ണ​ക്ക​മ്പ​നി​യാ​യ​ ​സേ​ഠ് ​എ​യ​ർ​ ​അ​റി​യി​ച്ചു.
'​ഡ​ൽ​ഹി​ക്കു​ള്ള​ ​വി​ഹി​തം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​വി​ശ്വ​സി​ച്ചി​ല്ലെ​ന്നും​ 20​ ​ട​ൺ​ ​എ​ത്തി​യി​ട്ടും​ ​ന​ൽ​കാ​ൻ​ ​ക​ഴി​യാ​ ​സാ​ഹ​ച​ര്യം​ ​ഇ​പ്പോ​ഴാ​ണ് ​മ​ന​സി​ലാ​യ​തെ​ന്നും​'​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി.
'​ഡ​ൽ​ഹി​ ​സ​ർ​ക്കാ​ർ​ ​പ​റ​യു​ന്നു​ ​ഓ​ക്സി​ജ​ൻ​ ​കി​ട്ടു​ന്നി​ല്ലെ​ന്ന്.​ ​ഇ​വി​ടെ​ ​ഒ​രാ​ൾ​ ​പ​റ​യു​ന്ന​ത് 20​ ​ട​ൺ​ ​ഓ​ക്സി​ജ​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ന്ന്.​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നാ​സ്ഥ​ ​ആ​വ​ശ്യ​ത്തി​ലേ​റെ​യാ​യി.​ ​ഡ​ൽ​ഹി​ ​സ​ർ​ക്കാ​രി​ന് ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ​ഏ​റ്റെ​ടു​ക്കാ​ൻ​ ​പ​റ​യാം.​ ​ഓ​ക്സി​ജ​ൻ​ ​വി​ത​ര​ണ​ക്കാ​ർ​ ​കൃ​ത്യ​മാ​യ​ ​വി​വ​രം​ ​വെ​ബ്സൈ​റ്റി​ൽ​ ​ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യെ​ടു​ക്കാ​നും​'​ ​കോ​ട​തി​ ​പ​റ​ഞ്ഞു.