covid

ന്യൂഡൽഹി: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് പൂട്ടിയ തമിഴ്നാട്ടിലെ വേദാന്ത കമ്പനിയുടെ കോപ്പർ പ്ളാന്റ് ഓക്സിജൻ നിർമ്മാണത്തിനായി ഉപാധികളോടെ തുറക്കാൻ സുപ്രീംകോടതി അനുമതി നൽകി.

രാജ്യത്തെ ഓക്സിജൻ ക്ഷാമം കണക്കിലെടുത്ത് മാത്രമാണ് അനുമതിയെന്ന് ജസ്റ്റിസ് ഡി .വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. നാലു മാസത്തേക്ക് പ്ളാന്റ് തുറക്കാൻ തമിഴ്നാട്ടിൽ സർവ്വകക്ഷിയോഗവും അനുമതി നൽകിയിരുന്നു. മെഡിക്കൽ ഓക്സിജൻ നിർമ്മിക്കാനായി മാത്രമായിരിക്കണം പ്ളാന്റ് തുറക്കുന്നതെന്നും തീരുമാനം വേദാന്തയ്ക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന തരത്തിലാവരുതെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. പ്ളാന്റിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ തൂത്തുക്കുടി കളക്‌‌ടറർ അദ്ധ്യക്ഷനും പരിസ്ഥിതി വിദഗ്ദ്ധരടക്കം അംഗങ്ങളുമായ കമ്മിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു.