ന്യൂഡൽഹി: റഷ്യയുടെ കൊവിഡ് വാക്‌സിൻ സ്‌പുട്‌നിക്കിന്റെ ആദ്യ ബാച്ച് മേയ് ഒന്നിന് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മേയ് അവസാനം ആദ്യ ബാച്ച് വാക്‌സിനുകളെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ.
പത്തുകോടി സ്പുട്‌നിക്ക് വാക്‌സിൻ ഡോസുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ ഡോ.റെഡ്ഡീസ് ആണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുമായി കരാറുണ്ടാക്കിയത്.