covid

ന്യൂഡൽഹി: സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ വിലയിൽ കുറവു വരുത്തി. സംസ്ഥാനങ്ങൾക്ക് 400ന് പകരം 300 രൂപയ്ക്കാകും വാക്സിൻ നൽകുകയെന്ന് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്ക് ആദ്യം പ്രഖ്യാപിച്ച 600 രൂപയ്ക്ക് തന്നെ നൽകും. സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ആകെ വാക്സിന്റെ 50 ശതമാനം 150 രൂപ തോതിൽ കേന്ദ്ര സർക്കാരിന് നൽകും. ബാക്കി 50 ശതമാനമാണ് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുന്നത്.