modi

ന്യൂഡൽഹി: രാജ്യം കൊവിഡ് വ്യാപനത്തിൽ വലയവെ, ആശുപത്രികളിൽ അനുഭവപ്പെടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിനായി പി.എം. കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ച് ഒരു ലക്ഷം പോർട്ടബിൾ ഓക്‌സിജൻ കോൺസെൻട്രേ​റ്റേഴ്‌സുകൾ വാങ്ങാനും 500 പുതിയ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ ഉന്നതതല യോഗം അനുമതി നൽകി.

രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ കോൺസെൻട്രേറ്റേഴ്‌സുകൾ എത്രയും പെട്ടെന്ന് കൈമാറാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. പി.എം. കെയേഴ്‌സ് ഫണ്ട് ഉപയോഗിച്ചുള്ള 713 ഓക്‌സിജൻ പ്ലാന്റുകൾക്ക് പുറമെയാണ് ഡി.ആർ.ഡി.ഒയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് 500 എണ്ണം സ്ഥാപിക്കുക. ജില്ലാ ആസ്ഥാനങ്ങളിലും ചെറിയ നഗരങ്ങളിലുമാണ് ഇവ സ്ഥാപിക്കുന്നത്.

പി.എം. കെയർ ഫണ്ടിൽ നിന്നും തുക വകയിരുത്തി രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. 10 ദിവസം മുൻപ് 162 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നു. ഇതോടെ പി.എം കെയർ ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് ആകെ 1,213 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്.


ഡി.ആർ.ഡി.ഒ സാങ്കേതിക വിദ്യ

തേജസ് വിമാനത്തിനായി വികസിപ്പിച്ച മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡി.ആർ.ഡി.ഒ ഓക്‌സിജൻ പ്ലാന്റുകൾ നിർമ്മിക്കുക. ഒരു മിനിട്ടിൽ 1000 ലി​റ്റർ ഓക്‌സിജൻ ഉത്പാദിപ്പിക്കാം. 380 പ്ലാന്റുകൾ ബംഗളൂരുവിലെയും കോയമ്പത്തൂരിലെയും കമ്പനികളും 120 എണ്ണം ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റി​റ്റ്യൂട്ട് ഓഫ് പെട്രോളിയവുമാണ് നിർമ്മിക്കുക. അന്തരീക്ഷത്തിൽ നിന്ന് ഓക്‌സിജൻ വലിച്ചെടുക്കുന്ന പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ വിദ്യയാണ് പ്ലാന്റുകളിൽ ഉപയോഗിക്കുന്നത്. ഓക്‌സിജൻ കുറവായ കിഴക്കൻ ലഡാക്ക്, വടക്കു കിഴക്കൻ അതിർത്തികളിലെയും സൈനിക പോസ്റ്റുകളിൽ പ്ലാന്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

പ്ര​തി​ദി​ന​ ​കേ​സു​ക​ൾ​ 3.60​ ​ല​ക്ഷം

​രാ​ജ്യ​ത്ത് ​ഇ​ന്ന​ലെ​ 3,60,960​ ​പു​തി​യ​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​ആ​കെ​ ​മ​ര​ണം​ 3,293.
മ​ഹാ​രാ​ഷ്‌​ട്ര,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ഡ​ൽ​ഹി,​ ​ക​ർ​ണാ​ട​ക,​ ​കേ​ര​ളം,​ ​ഛ​ത്തീ​സ്ഗ​ഢ്,​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ,​ ​ത​മി​ഴ്‌​നാ​ട്,​ ​ഗു​ജ​റാ​ത്ത്,​ ​രാ​ജ​സ്ഥാ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​പു​തി​യ​ ​രോ​ഗി​ക​ളു​ടെ​ 73.59​ ​ശ​ത​മാ​ന​വും.
മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ് ​ഏ​​​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ദി​ന​ ​കേ​സു​ക​ൾ​ 66,358.​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ 32,921​കേ​സു​ക​ൾ.​ ​മ​ര​ണ​നി​ര​ക്കി​ലും​ ​മു​ന്നി​ൽ​ ​മ​ഹാ​രാ​ഷ്‌​ട്ര​യാ​ണ് ​(895​).​ ​ഡ​ൽ​ഹി​യി​ൽ​ 381​ ​മ​ര​ണം.
ഇ​ന്ത്യ​യി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ ​ആ​കെ​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ 29,78,709.​ ​ആ​യി.​ ​ഇ​ത് ​രാ​ജ്യ​ത്ത് ​ആ​കെ​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ന്റെ​ 16.55​ ​ശ​ത​മാ​നം​ ​ആ​ണ്.
രാ​വി​ലെ​ ​വ​രെ​ 2,61,162​ ​പേ​ർ​ ​രോ​ഗ​ ​മു​ക്ത​രാ​യി.​ ​ആ​കെ​ ​രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ​ ​എ​ണ്ണം​ 1,48,17,371.
രാ​ജ്യ​ത്ത് ​വി​ത​ര​ണം​ ​ചെ​യ്ത​ ​വാ​ക്‌​സി​ൻ​ ​ഡോ​സു​ക​ളു​ടെ​ ​ആ​കെ​ ​എ​ണ്ണം​ 14.78​ ​കോ​ടി​ ​ക​ട​ന്നു.