ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ,തേജസ് ലൈറ്റ് കോംപാക്ട് വിമാനത്തിൽ ഘടിപ്പിക്കാനുള്ളതും, ആകാശത്തു നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാൻ കഴിയുന്നതുമായ അഞ്ചാം തലമുറ പൈത്തൺ-5 മിസൈലും ഡെർബി ബിയോണ്ട് വിഷ്വൽ റേഞ്ച് (ബി.വി.ആർ) മിസൈലും വിജയകരമായി പരീക്ഷിച്ചു.
ഗോവയിൽ നടന്ന പരീക്ഷണ വിക്ഷേപണത്തിൽ ഡെർബി മിസൈൽ ഉയർന്ന വേഗതയിൽ ലക്ഷ്യത്തിലെത്തി. പൈത്തൺ മിസൈൽ 100 ശതമാനം കൃത്യത കൈവരിച്ചെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.